ആളുകളില്ലാതെ ആരവമില്ലാതെ കാലിയായ ഷഹീൻബാഗ് ശാന്തമായി കിടക്കുന്നു. ഒന്നോ രണ്ടോ പേർ അവിടെ എവിടെയോ നിൽക്കുന്നത് സമരക്കാരുമല്ല. സി.എ.എ വിരുദ്ധ കേന്ദ്രമായിരുന്ന ഷഹീൻബാഗ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ അനാഥമായി കിടക്കുന്നെന്ന് ദേശീയ മാധ്യമങ്ങൾ. ആൾത്തിരക്ക് കാരണം മാസങ്ങളായി വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്ന സ്ഥലമാണ് ഷഹീൻബാഗ്.
ജനാധിപത്യ ഉദ്ധരണികൾ കൊണ്ട് തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച ഷഹീൻബാഗ് പൊടുന്നനെ നിശ്ചലമായത് എങ്ങനെയാണെന്ന് ദേശീയ മാധ്യമങ്ങൾ അന്വേഷിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് ഇരുപത് പത്രക്കാരെങ്കിലും ഉണ്ടാവാറുള്ള ഷഹീൻബാഗിലെ ആളൊഴിഞ്ഞത്, ഡൽഹി കലാപങ്ങൾക്ക് പിറകിലെ അന്വേഷണത്തിന് കേന്ദ്രത്തിലെയും ഡൽഹി പോലീസിലെയും മിടുക്കന്മാർ രംഗത്തിറങ്ങിയതോടെയാണ്. പ്രതിഷേധങ്ങൾക്ക് കൊഴുപ്പ് കൂട്ടാൻ വന്നിരുന്നതെന്ന് പ്രഥമ ദൃഷ്ട്യാ തെറ്റിധരിച്ചിരുന്ന വിദേശ ഫണ്ടുകൾ കലാപത്തിനും കൂടിയുള്ളതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കാൻ വൈകി. ഊർജിത അന്വേഷണം തന്നെ ഉണ്ടാകുമെന്ന് ഡൽഹി പോലീസും കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം മുറുകിയതോടെ മുന്നിൽ നിന്ന് നയിച്ചിരുന്ന പല വമ്പന്മാരും നിന്ന നിൽപ്പിൽ മുങ്ങി. മോഡി വിരുദ്ധത കൊണ്ട് പേരുകേട്ട ടീസ്റ്റ സെതൽവാദിനെ പോലെയുള്ളവരൊക്കെ ഏതുവഴിക്ക് പോയെന്ന് സമരക്കാർക്ക് പോലും അറിയില്ല. സമരം നിർത്താൻ ഒരു കാരണം അന്വേഷിച്ച് നടക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ കൊറോണ വീണ്ടും അവതരിച്ചത്.രോഗബാധയുടെ വ്യാപനവും മുൻകരുതലിനെയും ചൂണ്ടിക്കാട്ടി അവശേഷിച്ച സമരക്കാർ കൂടി പന്തൽ വിടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post