മോഹന്‍ലാൽ-പ്രിയദര്ശന് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. പ്രേക്ഷകർ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറും ആവേശത്തിലാക്കുന്നതാണ്.
പ്രിയദര്‍ശനും അനി ഐ.വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. സുനില്‍ ഷെട്ടി, അര്ജുന്, മധു, സിദ്ദിഖ്, നെടുമുടിവേണു, മഞ്ജുവാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 120 ദിവസം കൊണ്ടാണ് മരക്കാര്‍ ചിത്രീകരിച്ചത്.
ആക്ഷന്‍ കൊറിയോഗ്രഫി ത്യാഗരാജന്, കസു നെഡ, സംഗത് മംഗ്പുത് എന്നിവരാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്.
ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ആണ് ചിത്രം റിലീസിനെത്തുന്നത്.
Discussion about this post