ഡല്‍ഹി: ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റിനെ നിരോധിച്ച നടപടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്‍വലിച്ചു. ഏഷ്യാനെറ്റ് മാപ്പ് എഴുതി നല്‍കിയതോടെയാണ് നിരോധനം പിന്‍വലിച്ചത്. വന്‍തുക പിഴയായും ചാനലില്‍ നിന്നും ഈടാക്കിയിട്ടുണ്ട്. മാപ്പപേക്ഷയും പിഴയൊടുക്കലും നടത്തുന്ന പക്ഷം നിരോധനം നീക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ചീഫ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന് ആണ് മാപ്പെഴുതി നല്‍കിയത്. ഇതോടെ ചാനല്‍ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചു.
നേരത്തെ ഡല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളി കത്തിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്.സുനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സാധൂകരിക്കുന്ന വീഡിയോ ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് നിരോധനം വന്നത്.
Discussion about this post