വുഹാനെന്ന പേരു പോലും ലോകത്തിപ്പോൾ വളരെ നടുക്കം സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ എത്രയായി എന്നായിരിക്കും ഒരു സാധാരണ മനുഷ്യന് ആ പേര് കേൾക്കുമ്പോൾ ഓർമ വരിക.
എന്നാൽ, റോഡിൽ വൃദ്ധനായ കൊറോണ രോഗിക്ക് സൂര്യാസ്തമയമാസ്വദിക്കാൻ സൗകര്യമൊരുക്കിയ ഡോക്ടറുടെ വാർത്തയാണ് ഇപ്പോൾ വുഹാനിൽ നിന്നും പുറത്തുവരുന്നത്.
ട്വിറ്ററിൽ ചെൻചെൻഷ് എന്നൊരാൾ ആണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.വുഹാനിലെ യൂനി ആശുപത്രിയിൽ, ഷാങ്ഹായ് സ്വദേശിയായ ഒരു ഡോക്ടർ രോഗിയെ പുറത്തു കൊണ്ടു പോയി സൂര്യാസ്തമയം കാണിക്കുന്നുവെന്നാണ് അടിക്കുറിപ്പ്. 87 വയസ്സുള്ള വൃദ്ധനായ കൊറോണ രോഗിയെ, സിടി സ്കാൻ ചെയ്യിക്കാൻ കൊണ്ടു പോവുകയായിരുന്നു ഡോക്ടർ. മാർഗമധ്യേ മനോഹരമായ സൂര്യാസ്തമയം കണ്ടപ്പോൾ വൃദ്ധൻ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഒരു നിമിഷം ആ കാഴ്ച ഒന്ന് കാണണമെന്നു പറഞ്ഞ വൃദ്ധന്റെ ആഗ്രഹം ഡോക്ടർ സാധിച്ചു കൊടുത്തു. ഇരുവരും ഒരുമിച്ചായിരുന്നു ആ സൂര്യാസ്തമയത്തിന്റെ ഭംഗിയാസ്വദിച്ചത്.












Discussion about this post