രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 കടന്ന സാഹചര്യത്തിൽ കോവിഡ്-19-നെതിരെ ശക്തമായ മുൻകരുതൽ ഏർപ്പെടുത്തി ഖത്തർ സർക്കാർ.
ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഖത്തർ സർക്കാർ പ്രവേശന വിലക്ക് ഏർപ്പെടുത്തി.സന്ദർശക വിസയോ അല്ലെങ്കിൽ ഖത്തറിൽ താമസ വിസയോ ഉള്ളവർ സ്വദേശത്ത് ആണെങ്കിൽ, അവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഖത്തറിൽ പ്രവേശിക്കാൻ സാധിക്കില്ല. ഇതോടെ അവധിക്ക് നാട്ടിലേക്ക് പോയ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായി.
ഈജിപ്ത്, ചൈന, സിറിയ, തായ്‌ലൻഡ്, നേപ്പാൾ, സൗത്ത് കൊറിയ, ലബനൻ, ഇറാൻ,ഇറാഖ്, ഫിലിപ്പൈൻസ് ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്കാണ് ഖത്തർ സർക്കാർ പ്രവേശന വിലക്കേർപ്പെടുത്തിയത്.
Discussion about this post