ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് സുതാര്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അബ്ബാസ് നഖ്വി. ചീഫ് വിജിലന്‍സ് കമ്മീഷണര്‍ (സിവിസി), വിജിലന്‍സ് കമ്മീഷണര്‍ (വിസി) എന്നിവരുടെ നിയമനങ്ങള്‍ പുന പരിശോധിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിനെ പരമാര്ശിച്ചുക്കൊണ്ടാണ് അബ്ബാസ് നഖ്വി കോണ്‍ഗ്രസിനെതിരെ ശക്തമായി തിരിച്ചടിച്ചത്.
വിജിലന്‍സ് കമ്മീഷണര്‍ (സിവിസി), വിജിലന്‍സ് കമ്മീഷണര്‍ (വിസി) തസ്തികയിലേക്കുള്ള നിയമനം ഉള്‍പ്പെടെയുള്ള എല്ലാ നിയമനങ്ങളും സുതാര്യമാണെന്നും തങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള സുതാര്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കുമ്പോള്‍ നഖ്വി വ്യക്തമാക്കി.
ഒരു പ്രതിപക്ഷ പാര്ട്ടിയാകുവാന് വേണ്ട ജനപിന്തുണ പോലും ഇല്ലാത്ത പാര്‍ട്ടി ആണ് കോണ്‍ഗ്രസ് എന്ന് അവര്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല . ഓരോ നിയമനത്തിന് പിന്നിലും ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുമുള്ള ഒരു നേതാവിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ട്. എല്ലാ നിയമങ്ങളും പാലിച്ചു തന്നെയാണ് ബി ജെ പി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
‘അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ മോശമായി ആരും സമ്പദ്വ്യവസ്ഥയെ ഇന്നുവരേക്കും നശിപ്പിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ അവരുടെ തെറ്റുകള്‍ തിരുത്തി. കോണ്‍ഗ്രസില്‍ നിന്ന് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്ക് പാഠങ്ങള്‍ ആവശ്യമില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തവും സുരക്ഷിതവുമായ കൈകളിലാണ് ഇന്നുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post