കേരളത്തിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയമുള്ള 1116 പേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
പരിശോധനയ്ക്കയച്ച 807 സാമ്പിളുകളിൽ 717 സാമ്പിളുകളുടെ ഫലവും നെഗറ്റീവ് ആണ്. ബാക്കിയുള്ളവരുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ്. കൊറോണ പരിശോധനയ്ക്ക് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടുണ്ട്.











