കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ജോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. സിന്ധ്യയുള്‍പ്പടെ 20 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിട്ടുണ്ട്.
ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കിയെന്ന വിശദീകരണ കുറിപ്പ് കോണ്‍ഗ്രസ് ഇറക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കി എന്നാണ് വിശദീകരണം. സിന്ധ്യയുടെ രാജിക്ക് പിറകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. വൈകിട്ട് ബിജെപി നിയമസഭ കക്ഷിയോഗം ചേരുന്നുണ്ട്. ഇതിന് പിറകെ പാര്‍ട്ടിയുടെ ഇനിയുള്ള നീക്കങ്ങള്‍ എന്തെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിന്ധ്യ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം മോദി മന്ത്രിസഭയില്‍ അംഗമാവുമോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് അദ്ദേഹം മോദിയെ കണ്ടത്. ബിജെപിയില്‍ ചേരണമെന്ന നിര്‍ദ്ദേശം മോദി മുന്നോട്ട് വച്ചുവെന്നാണ് സൂചന. ഇന്ന് വൈകിട്ടോടെ മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വ്യക്തത വരുമെന്നാണ് വിലയിരുത്തല്‍
Discussion about this post