ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ‘മാന്യമായ’ എന്നാൽ അത്രതന്നെ തീപാറുന്ന പ്രതികാര കഥയുണ്ട്. അത് ഒരു ഇന്ത്യൻ പേസറും ഒരു പാകിസ്ഥാൻ ഓപ്പണറും തമ്മിലുള്ളതാണ്. 1996-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നടന്ന വെങ്കടേഷ് പ്രസാദ് – ആമിർ സൊഹൈൽ പോരാട്ടം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജീവൻ മരണ പോരാട്ടം. ഇന്ത്യ ഉയർത്തിയ 287 റൺസ് പിന്തുടർന്ന പാകിസ്ഥാൻ ഓപ്പണർമാരായ ആമിർ സൊഹൈലും സയീദ് അൻവറും ചേർന്ന് ഇന്ത്യൻ ബൗളർമാരെ കണക്കറ്റ് പ്രഹരിക്കുകയാണ്. 15 ഓവർ ആയപ്പോഴേക്കും അവർ 113 റൺസ് അടിച്ചുകൂട്ടി. സൊഹൈൽ അതിവേഗം അർദ്ധ സെഞ്ച്വറി തികച്ചു.
15-ാം ഓവർ എറിയാൻ വെങ്കടേഷ് പ്രസാദ് എത്തുന്നു. ആ ഓവറിലെ ഒരു പന്ത് സൊഹൈൽ എക്സ്ട്രാ കവറിലൂടെ അതിർത്തി കടത്തി. ഫോറടിച്ച ശേഷം സൊഹൈൽ വെറുതെ ഇരുന്നില്ല. അദ്ദേഹം തന്റെ ബാറ്റ് കൊണ്ട് ബൗണ്ടറി ലൈനിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പ്രസാദിനോട് പറഞ്ഞു: “അങ്ങോട്ടാണ് ഞാൻ പന്തടിക്കുന്നത്, പോയി എടുത്തിട്ട് വാ!” 15-ാം ഓവർ എറിയാൻ വെങ്കടേഷ് പ്രസാദ് എത്തുന്നു. ആ ഓവറിലെ ഒരു പന്ത് സൊഹൈൽ എക്സ്ട്രാ കവറിലൂടെ അതിർത്തി കടത്തി. ഫോറടിച്ച ശേഷം സൊഹൈൽ വെറുതെ ഇരുന്നില്ല. അദ്ദേഹം തന്റെ ബാറ്റ് കൊണ്ട് ബൗണ്ടറി ലൈനിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പ്രസാദിനോട് പറഞ്ഞു: “അങ്ങോട്ടാണ് ഞാൻ പന്തടിക്കുന്നത്, പോയി എടുത്തിട്ട് വാ!.
അടുത്ത പന്ത്, സൊഹൈൽ വീണ്ടും അതേ ഷോട്ടിന് ശ്രമിച്ചു. പക്ഷേ പ്രസാദ് എറിഞ്ഞത് ഒരു സ്ലോവർ ലെങ്ത് പന്തിലായിരുന്നു. സൊഹൈലിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. പന്ത് നേരെ വന്ന് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു!
സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. വെങ്കടേഷ് പ്രസാദ് ഒരു വാക്കുപോലും മിണ്ടാതെ, പവലിയനിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സൊഹൈലിനോട് പറഞ്ഞു: “ഇനി നീ അങ്ങോട്ട് പോയി ഇരിക്കൂ.” ആ ഒരു വിക്കറ്റോടെ പാകിസ്ഥാന്റെ തകർച്ച തുടങ്ങി. ആ മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. ക്രിക്കറ്റിൽ വാക്കുകളേക്കാൾ പ്രവൃത്തിയാണ് സംസാരിക്കേണ്ടതെന്ന് പ്രസാദ് അന്ന് തെളിയിച്ചു.













Discussion about this post