രാജിവെച്ച യുവ നേതാവ് ജോതിരാദിത്യ സിന്ധ്യയെ ‘പുറത്താക്കി’ മുഖം രക്ഷിച്ച് കോൺഗ്രസ്.ഔദ്യോഗികമായ വിശദീകരണത്തോടെ രാജിക്കത്ത് കൊടുത്തു പാർട്ടി വിട്ടു പോയ ജ്യോതിരാദിത്യ സിന്ധ്യയെ ഔദ്യോഗികമായി പുറത്താക്കിയതാണെന്നുള്ള കോൺഗ്രസ് നിലപാട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് അറിയിച്ചത്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ആരോപിച്ചാണ് ജ്യോതിരാദിത്യയെ പുറത്താക്കിയതായി കോൺഗ്രസ് നോട്ടീസ് ഇറക്കിയത്. മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതു ലഭിക്കാതെ വന്നതോടെ സിന്ധ്യയെ അനുകൂലിക്കുന്ന പതിനെട്ട് എം.എൽ.എമാർ കർണാടകത്തിലേക്ക് കടന്നു. സിന്ധു ബിജെപിയിലേക്ക് ചേക്കേറുമെന്ന് ശക്തമായ അഭ്യൂഹമുണ്ട്. ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ ക്ക് നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതായാണ് സൂചനകൾ പുറത്തു വരുന്നത്.
Discussion about this post