കോൺഗ്രസിൽ നിന്ന് രാജി വെച്ച ജ്യോതിരാദിത്യ സിന്ധ്യയെ അഭിനന്ദിച്ച് സിന്ധ്യയുടെ അമ്മായിയും ബിജെപി നേതാവുമായ യശോദരാജ സിന്ധ്യ. സിന്ധ്യയുടെ രാഷ്ട്രീയ ചുവടുമാറ്റത്തിനെ ഘര്‍ വാപ്പസി എന്ന് അഭിസംബോധന ചെയ്താണ് യശോദരാജ വിശേഷിപ്പിച്ചത്.
സിന്ധ്യയുടെ തീരുമാനത്തില്‍ താന്‍ വളരെയധികം സന്തോഷവധിയാണെന്നും അവനെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും യശോദര സിന്ധ്യ പറഞ്ഞു. ജ്യോതിരാധിത്യ സിന്ധ്യയുടെ അച്ഛന് മാധവറാവു സിന്ധ്യ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചിരിക്കുന്നു- യശോദര സിന്ധ്യ പറഞ്ഞു.
യശോദരക്ക് പിന്നാലെ മകനും സിന്ധ്യയെ അഭിനന്ദിച്ച് രംഗത്തെത്തി. അച്ഛന്റെ തീരുമാനത്തില്‍ താന്‍ അഭിമാനിക്കുന്നെന്ന് മകന് മഹാനാരായമന്‍ സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു. ഒരു പാരമ്പര്യത്തില്‍ നിന്നും പുറത്തുപോകാനുള്ള ധൈര്യമാണ് പിതാവ് കാണിച്ചത്. ഞങ്ങളുടെ കുടുംബത്തിന് അധികാരത്തിനോടുള്ള ഭ്രാന്തില്ല, അത് നിങ്ങള്‍ക്ക് ചരിത്രം പറഞ്ഞുതരും. ഇന്ത്യയില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നും മകന് ട്വിറ്ററില്‍ കുറിച്ചു.
Discussion about this post