ഭോപ്പാൽ: കോണ്‍ഗ്രസില്‍ നിന്ന് 30 എംഎല്‍എമാര്‍ രാജി വെച്ച് ബിജെപിക്കൊപ്പം ചേരുമെന്ന് ബിജെപി നേതാവും മധ്യപ്രദേശിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിംഗ്. ബെംഗളൂരുവിലുളള 19 എംഎല്‍എമാരുടെ രാജിക്കത്തും കൊണ്ടാണ് താന്‍ ഭോപ്പാലില്‍ എത്തിയത്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിയുമുണ്ട്. വൈകുന്നേരത്തോടെ എണ്ണം 30 ആയി ഉയരും എന്ന് അദ്ദേഹം പറഞ്ഞു.
ഇനിയും രാജിയുണ്ടാകും എന്ന് കോണ്‍ഗ്രസ് എംഎല്‍എ ബിസാഹുലാല്‍ സാഹു പ്രതികരിച്ചു.
കമല്‍നാഥിന്റെ നേതൃത്വത്തോട് അതൃപ്തിയുളള നേതാക്കളാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ടിരിക്കുന്നതെന്നും ഇനിയും നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുമെന്നും ബിസാഹുലാല്‍ സാഹു വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മറ്റ് ബിജെപി നേതാക്കള്‍ക്കും ഒപ്പമാണ് സാഹു മാധ്യമങ്ങളെ കണ്ടത്.
കമല്‍നാഥ് സര്‍ക്കാരിലെ ആറ് മന്ത്രിമാര്‍ അടക്കമുളളവരാണ് ഒരു ദിവസം കൊണ്ട് രാജി വെച്ചിരിക്കുന്നത്.
Discussion about this post