ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ഈ പ്രഖ്യാപനം പുറത്തിറക്കിയത്.
ആകെ മൊത്തം 118 രാജ്യങ്ങളിൽ ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 4,576 കവിഞ്ഞിരിക്കുന്നു.രോഗബാധ ഇനിയും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാമെന്നും, രോഗം ബാധിക്കുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
Discussion about this post