പടർന്നു പിടിക്കുന്ന കൊറോണ ഭീതിയിൽ സംസ്ഥാനം അതീവജാഗ്രത പുലർത്തുമ്പോഴും നിർദ്ദേശങ്ങളെ കാറ്റിൽപറത്തി സി.ഐ.ടി.യു.സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ച് തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ സി.ഐ.ടി.യു ജില്ലാ കൗൺസിൽ യോഗം നടത്തി.
മാർച്ച് 31 വരെ പൊതുപരിപാടികൾ സമ്പൂർണ്ണമായും ഒഴിവാക്കണമെന്ന ശക്തമായ സുരക്ഷാ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന വലിയ പരിപാടി സാഹിത്യ അക്കാദമി ഹാളിൽ നടന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ യോഗം വിവാദമായപ്പോൾ ജില്ലാ കലക്ടർ നിർത്തിവെക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതിന് വിലകൽപ്പിക്കാതെയാണ് സംഘാടകർ യോഗം നടത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രോഗത്തിനെതിരെ അനവധി പരാതികൾ തൃശ്ശൂർ ജില്ലാ കലക്ടറേറ്റിലേക്ക് പോയിട്ടുണ്ട്.











