കൊറോണ ഏറ്റവും മാരകമായി പടർന്നു പിടിക്കുന്ന ഇറാനിൽ 6000 ഇന്ത്യൻ പൗരൻമാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ.മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി എല്ലാവരെയും മുംബൈയിൽ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കൊറോണ മാരകമായി വ്യാപിക്കുന്നതിൽ ആശങ്കയുള്ളതിനാൽ, അടിയന്തര ഇടപെടലിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വെളിപ്പെടുത്തി.
ചൈനയ്ക്ക് പുറത്ത് കൊറോണ ഏറ്റവുമധികം മരണം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറാൻ. അവസാനം ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 360 കടന്നിട്ടുണ്ട്.
Discussion about this post