ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ചു പോയതിനെക്കുറിച്ച് പ്രതികരണവുമായി മുൻ സിനിമാതാരവും കോൺഗ്രസ് നേതാവുമായ നഗ്മ.
കോൺഗ്രസിൽ നിരവധി പേർ ഇപ്പോഴുള്ള പാർട്ടിയുടെ പ്രവർത്തനരീതികളിൽ തൃപ്തി യില്ലാത്തവരാണെന്നും,അവഗണിക്കപ്പെടുന്ന ഒരുപാട് ശക്തരായ യുവനേതാക്കൾ പാർട്ടിയിലുണ്ടെന്നും പറഞ്ഞ നഗ്മ, കൊഴിഞ്ഞുപോക്ക് ജ്യോതിരാദിത്യ സിന്ധ്യയിൽ നിൽക്കില്ലെന്നും വ്യക്തമാക്കി.
സച്ചിൻ പൈലറ്റിനെ പരാമർശിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തന്റെ അഭിപ്രായത്തിൽ, സിന്ധ്യയ്ക്കു പിന്നാലെ ഇനിയും നിരവധി പേർ കോൺഗ്രസ് വിട്ടുപോകുമെന്നും, പാർട്ടിയുടെ ആശയത്തോടുള്ള ഭിന്നതയല്ല മറിച്ച് തിരിച്ചറിയപ്പെടാത്തതിലുള്ള വിഷമമാണ് നേതാക്കൾ പാർട്ടി ഉപേക്ഷിക്കാൻ കാരണമെന്നും നഗ്മ വ്യക്തമാക്കി.
Discussion about this post