ധരംശാല: ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്നത്.
അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം കാണികളില്ലാതെ നടത്തണമെന്ന് കായിക മന്ത്രാലയം ബി.സി.സി.ഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസിനെ തുടര്‍ന്നാണ് മത്സരത്തില്‍ കാണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്.
കൊറോണ ഭീതിക്കിടയിലും മത്സരത്തിന്റെ 40 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെ നടത്താനും തീരുമാനമായി.
മാര്‍ച്ച് 15ന് ലഖനൗവിലാണ് അടുത്ത മത്സരം.
Discussion about this post