തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തിവെച്ചു . യാക്കോബായ സഭയുടെ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ബസേലിയോസ് തോമസ് പ്രഥമന്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇടവകകളിലേക്ക് അയച്ചു.
കുമ്പസാരത്തോടൊപ്പം ഹൂസോയോയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ആവശ്യമെങ്കില്‍ വിശ്വാസികളെ ഒരുമിച്ച് നിര്‍ത്തി പാപമോചന പ്രാര്‍ത്ഥന ചൊല്ലാമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
കുമ്പസാരം ആവശ്യപ്പെട്ട് വിശ്വാസി വൈദികനെ സമീപിച്ചാല്‍ മാസ്കുകള്‍ ധരിച്ച് കുമ്പസാരിപ്പിച്ചശേഷം നെറ്റിയില്‍ റൂശ്മ ചെയ്യാതെ പാപമോചന പ്രാര്ത്ഥമ ചൊല്ലി വാഴ്വ് നല്‍കാം. വൈദികന് കൊറോണ ലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും വിട്ടുനില്‍ക്കണമെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post