സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ നേരിടാൻ കൊറോണ വൈറസ് ബാധ ഒരു മറയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സഭാ നടപടികൾ നിർത്തി സർക്കാർ ഒളിച്ചോടുകയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. സർക്കാരിന്റെ അഴിമതികൾ പുറത്തു വരാതിരിക്കാനുള്ള ഏറ്റവും മികച്ച തന്ത്രമാണ് സഭ നിർത്തി വയ്ക്കുന്നതെന്നും പ്രളയഫണ്ട് തട്ടിപ്പ്, വിദ്യാഭ്യാസ വകുപ്പിലെ അഴിമതി, അരി തട്ടിപ്പ്, ഹോർട്ടികോർപ്പ് അഴിമതി തുടങ്ങിയവ ഒന്നൊന്നായി ഉയർന്നു വരുമെന്ന ഭയത്തിൽ മാത്രമാണ് കൊറോണയുടെ പേരിൽ സർക്കാർ സഭാനടപടികൾ നിർത്തിവച്ച് ഒളിച്ചോടിയത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.













Discussion about this post