ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വെച്ച് എയര്‍ ഇന്ത്യ. കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിയത്. ഏപ്രില്‍ മുപ്പത് വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, രാജ്യത്ത് 81 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ആഗ്രയിലും ഗാസിയാബാദിലും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post