രാജ്യമൊട്ടാകെ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ ബാധയുടെ ദൈനംദിന വിവരങ്ങൾ പുറത്തു വിടരുതെന്ന് കേന്ദ്ര സർക്കാരിനോടഭ്യർത്ഥിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആളുകൾ അകാരണമായി ഭയപ്പെടുന്നുവെന്നും മുൻകരുതൽ എടുക്കുന്നതിനേക്കാൾ ആൾക്കാരെ മാനസികമായി ഭയപ്പെടുത്താൻ മാത്രമേ വാർത്തകൾക്ക് സാധിക്കുന്നുള്ളൂ എന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.
“ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെ ജനങ്ങളും അസ്വസ്ഥരാണ്. മാസ്ക് കളും ഹാൻഡ് സാനിറ്ററി കളും വാങ്ങിക്കൂട്ടുകയാണ് ആൾക്കാർ.കൊറോണ ബാധ സംബന്ധിച്ച വാർത്തകളും എടുക്കുന്ന നടപടികളും പുറത്തു വിടരുതെന്ന് ഇതിനാൽ ഞങ്ങൾ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്”എന്ന് ഐ.എം.എ വക്താക്കൾ പറഞ്ഞു.
Discussion about this post