കശ്മീരിൽ ഭീകരരുമായി സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ നാലു ഭീകരർ കൊല്ലപ്പെട്ടു.രഹസ്യ വിവരം അനുസരിച്ച് സിആർപിഎഫ് ജവാന്മാരും ജമ്മുകശ്മീർ പോലീസും നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചയോടെയാണ് അനന്തനാഗിലെ ദയാൽഗാം മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ജമ്മുകശ്മീർ പൊലീസിന് ലഭിച്ചത്. വിവരം ലഭിച്ചതനുസരിച്ച് അപ്പോൾ തന്നെ ആ മേഖല സിആർപിഎഫ് ജവാന്മാർ വളഞ്ഞു.സൈനികർ കെട്ടിടത്തെ സമീപിച്ചപ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.തുടർന്ന് നടന്ന പോരാട്ടത്തിലാണ് തീവ്രവാദികൾ വെടിയേറ്റ് കൊല്ലപ്പെട്ടത്.
പുലർച്ചെ തുടങ്ങിയ പോരാട്ടം ഇന്ന് കാലത്ത് 10:40 വരെ നീണ്ടു നിന്നു.കൊല്ലപ്പെട്ട ഭീകരർ ആരാണെന്നോ ഏതു സംഘടനയിൽ പെട്ടവരാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post