മഹാരാഷ്ട്രയിൽ കൊറോണ ബാധ തുടരുന്നു. പുതിയതായി നാലുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ, സംസ്ഥാനത്ത് ആകെയുള്ള കൊറോണ രോഗബാധിതരുടെ എണ്ണം 37 ആയി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട നാലു കേസുകളിൽ മൂന്നെണ്ണം മുംബൈ നഗരത്തിലും, ഒരെണ്ണം നവിമുംബൈയിലും ആണ്. ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.സന്ദർഭത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനത്തുള്ള മുഴുവൻ ഷോപ്പിംഗ് മാളുകളും മാർച്ച് അവസാനം വരെ അടച്ചിടുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
Discussion about this post