കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ചാടിപ്പോക്ക് ഒഴിവാക്കാൻ മഹാരാഷ്ട്ര സർക്കാർ.വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഇടതു കൈയുടെ പുറകിൽ തിരിച്ചറിയാൻ മുദ്ര പതിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ മുങ്ങൽ കാരണം പൊറുതി മുട്ടിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ.രാജ്യത്ത് ഏറ്റവുമധികം കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൊറോണ ബാധിതരാണെന്ന് സംശയമുള്ള ഏഴ് പേരാണ് ഐസൊലേഷനിൽ നിന്നും ചാടിപ്പോയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.
Discussion about this post