ഡല്‍ഹി: രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ. രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ലോക്സഭയില്‍ എ.എം. ആരിഫിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് 500, 200 നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറച്ചാല്‍ മതിയെന്ന് എസ്.ബി.ഐ. പ്രാദേശിക ഹെഡ് ഓഫീസുകളോടു നിര്‍ദേശിച്ചിരുന്നു. എന്നാൽ മറ്റു ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്നും 2000 രൂപ നോട്ട് വിതരണം ചെയ്യുന്നുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
Discussion about this post