ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ, മുംബൈയിലാണ് വൈറസ് ബാധിച്ച മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കസ്തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 64 വയസ്സുള്ളയാളാണ് മരിച്ചത്.പ്രവാസിയായ ഇയാൾ ഈ മാസം ആദ്യമാണ് ദുബായിൽ നിന്നും തിരിച്ചെത്തിയത്.
മഹാരാഷ്ട്രയിലാണ് ഇന്ത്യയിലെ ഏറ്റവും അധികം പേർക്ക് കോവിഡ്-19 വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം പേർ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളതും മുംബൈയിലാണ്.
Discussion about this post