കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രോഗത്തെ നേരിടാനും ഫലപ്രദമായ മുൻകരുതൽ എടുക്കാനുമുള്ള ഇന്ത്യൻ സർക്കാരിന്റെയും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുടെ അശാന്ത പരിശ്രമത്തെയുമാണ് ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഹെങ്ക് ബെക്കെഡം അഭിനന്ദിച്ചത്.
മഹാമാരിയെ തടയുന്നതിൽ ഇന്ത്യൻ ഭരണകൂടവും ആരോഗ്യ രംഗത്തെ വിദഗ്ധരും കാണിക്കുന്ന ശ്രദ്ധയും കരുതലും വളരെ അഭിനന്ദനമർഹിക്കുന്നു എന്ന് പറഞ്ഞ ഹെങ്ക്, വൈറസിനെ വേർതിരിച്ചെടുത്ത ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പ്രവർത്തകരെയും പ്രശംസിക്കാൻ മറന്നില്ല. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രോഗികളുടെ സ്രവത്തിൽ നിന്നും വൈറസിനെ വേർതിരിച്ചെടുത്തത്.
Discussion about this post