പാലക്കാട്: കഞ്ചിക്കോട് സ്കൂളിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകന്റെ ആക്രമണം. എസ്എഫ്ഐ പ്രവർത്തകനായ പ്ലസ്ടു വിദ്യാർഥിയാണ് എബിവിപി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ചത്.
സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ സ്കൂളിൽ എസ്എഫ്ഐ എബിവിപി സംഘർഷം ഉണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥി ബാഗിൽ കൊടുവാളുമായി സ്കൂളിലെത്തുകയായിരുന്നു. സ്റ്റാഫ് റൂമിനു മുന്നിൽ വെച്ചാണ് ഇയാൾ എബിവിപി പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചത്.
Discussion about this post