ഡൽഹിയിൽ, കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ഷഹീൻബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ഡൽഹി പോലീസ്. ഇടക്കാലത്ത് അംഗശക്തി കുറഞ്ഞിരുന്ന സമരക്കാർ ഇപ്പോൾ വീണ്ടും ഒത്തു കൂടിയിരിക്കുകയാണ്.
ഡൽഹിയിൽ, അൻപതിലധികം ആളുകൾ ഒത്തു കൂടരുതെന്ന ഡൽഹി സർക്കാരിൻറെ ഉത്തരവിനെ മുൻനിർത്തിയാണ് പോലീസ് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്.രോഗം പടരുന്ന സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷിതത്വം കൂടി കണക്കിലെടുക്കണം എന്നും ഡൽഹി പോലീസ് ചൂണ്ടിക്കാട്ടി.എന്നാൽ, സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. വൈറസ് ബാധ തടയാൻ ഉള്ള മുൻകരുതൽ സ്വീകരിക്കുമെന്നും, 40-44 സ്ത്രീകൾ മാത്രമേ ഒരുസമയം സമരപ്പന്തലിൽ ഉണ്ടാവൂ എന്നും, ഇവർക്ക് മാസ്ക്ക്, കൈ ശുദ്ധീകരിക്കാനുള്ള സുരക്ഷാസം വിധാനങ്ങൾ എന്നിവയൊരുക്കിയിട്ടുണ്ട് എന്നും സമര സംഘാടകർ പോലീസിനെ അറിയിച്ചു.
Discussion about this post