രാജ്യസഭാംഗമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11 മണിക്കാണ് നടക്കുക.
ഇതിനിടയിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിക്കപ്പെട്ടു.മാനുഷി എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപക മധു കിഷ്വാറാണ് ഹർജി സമർപ്പിച്ചത്.
ചൊവ്വാഴ്ചയാണ് രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത്.ശബരിമലയിലെ സ്ത്രീ പ്രവേശം, റഫാൽ, അയോധ്യ എന്നീ സുപ്രധാന കേസുകളിൽ വിധി പ്രസ്താവിച്ചത് ഗോഗോയ് അധ്യക്ഷനായ ബഞ്ച് ആയിരുന്നു.അതിനാൽ തന്നെ, ഈ നിയമനത്തിനെതിരെ പ്രതിപക്ഷം മുറവിളി കൂട്ടുന്നുണ്ട്.
Discussion about this post