ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും വിലക്കിക്കൊണ്ട് കേന്ദ്രസർക്കാർ നടപടി. ഈ മാസം ഇരുപത്തി രണ്ടാം തീയതി മുതൽ 29 വരെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ നടപടിക്രമങ്ങളിൽ സമൂല മാറ്റമാണ് വരുത്തുന്നത്.
കേന്ദ്രസർക്കാരിന്റെ ഗ്രൂപ്പ് ബി,സി എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ 50 ശതമാനം പേർ എല്ലാ ദിവസവും ഓഫീസിൽ എത്തണം. ബാക്കി 50 ശതമാനം പേർ വീടുകളിൽ ഇരുന്ന് ജോലി ചെയ്താൽ മതിയാകും.ജീവനക്കാരുടെ സമയക്രമത്തിലും മാറ്റം വരുത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്
Discussion about this post