കേരളത്തിൽ സർവകലാശാല പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ആണ് മുൻപേ നിശ്ചയിച്ചപ്രകാരം പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ, എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണമെന്ന് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദേശം തള്ളിയാണ് സംസ്ഥാന സർക്കാരിന്റെ ഈ പ്രഖ്യാപനം.പരീക്ഷകൾ നടത്തുന്നതിനായി എല്ലാ മുൻകരുതലുകളും സ്വീകരിക്കും.
ഇതോടൊപ്പം മൂല്യ നിർണ്ണയ ക്യാമ്പുകളും നടത്തുമെന്നാണ് സർക്കാർ പ്രഖ്യാപനം.ഈ മാസം 31 വരെ മൂല്യ നിർണയ ക്യാമ്പുകൾ ഒന്നും നടത്തരുതെന്ന് യുജിസി വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ മറികടന്ന് മൂല്യനിർണയ ക്യാമ്പ് നടത്തുമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം
Discussion about this post