കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് പശ്ചാത്തലത്തിലും പരീക്ഷ നടത്താനെടുത്ത തീരുമാനം പിൻവലിച്ച് കേരള സർക്കാർ. സംസ്ഥാനത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, സർവ്വകലാശാല അടക്കം സകല പരീക്ഷകളും മാറ്റിവെച്ചതായി സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസർക്കാരും യുജിസിയും അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ പരീക്ഷകൾ നടത്തുമെന്ന നിലപാടിലായിരുന്നു.സുരക്ഷാ മുൻകരുതലുകൾ എടുത്ത് പരീക്ഷ നടത്താനായിരുന്നു സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ, കേന്ദ്രം ശക്തമായ മുൻകരുതൽ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും, രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്ന തിരിച്ചറിവിൽ സംസ്ഥാന സർക്കാർ നടപടി പിൻവലിക്കുകയായിരുന്നു.












Discussion about this post