തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ എക്കണോമിക് സോണ്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ഈ കമ്പനിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുന്നത്.
അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനുമായി മാസം 17ന് കരാര്‍ ഒപ്പിടും.
ആഗസ്ത് 17ന് വൈകുന്നേരം 5.30ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് കരാര്‍ ഒപ്പിടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അദാനി പോര്‍ട്സ് മേധാവി ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സന്തോഷ്കുമാര്‍ മഹാപത്രയെ നിയമിച്ച കാര്യവും സംസ്ഥാന സര്‍ക്കാരിനെ അദാനി പോര്‍ട്സ് ഔദ്യോഗികമായി അറിയിച്ചു. 1976 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍വീസിലായിരിക്കെ പാരാദീപ് പോര്‍ട് ട്രസ്റ്റിന്റെ ചെയര്‍മാനുമായിരുന്നു. പിന്നീട് ടാറ്റയും എല്‍ ആന്‍ഡ് ടിയും സംയുക്തമായി തുടങ്ങിയ ദാംറ തുറമുഖത്തിന്റെ ഡയറക്ടറായി. 2014ല്‍ 5500 കോടി രൂപയ്ക്ക് ഈ തുറമുഖം അദാനി വാങ്ങിയതോടെയാണ് അദ്ദേഹം അദാനി പോര്‍ട്സില്‍ എത്തിയത്.
Discussion about this post