പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനത കർഫ്യുവിനെ ശക്തമായി പിന്തുണച്ച് സംസ്ഥാന സർക്കാരുകളും രംഗത്തെത്തി. 14 മണിക്കൂർ പുറത്തിറങ്ങാതെ വീട്ടിൽ കഴിയാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പിന്താങ്ങിക്കൊണ്ട് പ്രമുഖ നഗരങ്ങളിലെല്ലാം മെട്രോ റെയിൽ ഗതാഗതം ഞായറാഴ്ച പൂർണമായി അടച്ചിടുമെന്ന് ഗതാഗത വകുപ്പുകൾ സ്ഥിരീകരിച്ചു.
ചെന്നൈ, നോയിഡ, ഡൽഹി എന്നീ നഗരങ്ങളിലെ മെട്രോ റെയിൽ ഗതാഗതങ്ങളാണ് അടച്ചിടാൻ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിരിക്കുന്നത്.നോയിഡയിൽ അക്വാലൈൻ മെട്രോ സർവീസും, സിറ്റി ബസ് സർവീസും ഞായറാഴ്ച പൂർണമായും പ്രവർത്തനരഹിതമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Discussion about this post