കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളായ സാനിറ്റൈസറിനും മാസ്കിനും വില നിശ്ചയിച്ച് കേന്ദ്രസർക്കാർ.രോഗബാധ ഏൽക്കാതിരിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമായതിനാൽ, ഇവയ്ക്ക് കൊള്ള വിലയാണ് പലയിടത്തും ഈടാക്കുന്നത്.വിപണിയിൽ സാനിറ്റൈസറിന്റെയും മാസ്കിന്റെയും ലഭ്യത കുറഞ്ഞതും വില കൂടാൻ കാരണമായിട്ടുണ്ട്.
സാനിറ്റൈസറിന്റെ 200 മില്ലിയുടെ കുപ്പിക്ക് 100 രൂപയിൽ കൂടുതൽ വില ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ടു പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും, ത്രീ പ്ലൈ സുരക്ഷാ മാസ്‌കിന് വില പത്തു രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. ജൂൺ 30 വരെയാണ് ഈ വില നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാവുക. ഇത്തരം സാഹചര്യത്തിൽ ഇവയുടെ വില നിയന്ത്രണം ജനങ്ങൾക്ക് വളരെ ആശ്വാസമാകും
Discussion about this post