ഇന്ത്യയിൽ ട്രെയിൻ ഗതാഗതം മാർച്ച് 31 വരെ നിർത്തിവച്ചു.നേരത്തെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉത്തരവ് ഇപ്പോഴാണ് പുറത്തിറങ്ങിയത്.
ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാനായ വി.കെ യാദവ്, മറ്റു സോണൽ മാനേജർ മാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കാൻ തീരുമാനമെടുത്തത്. ഇന്നത്തെ ട്രെയിൻ ഗതാഗതം തീരുന്ന മുറയ്ക്ക് മാർച്ച് 31 വരെ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വെയ്ക്കും.
തീവണ്ടി യാത്രകളിലൂടെ കൊറോണ പകരുന്നത് തടയാനാണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെ ഈ കടുത്ത തീരുമാനം.ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് പേർ ബാംഗ്ലൂർ-ഡൽഹി രാജധാനിയിൽ യാത്ര ചെയ്യുകയും ചെയ്തതോടെ റെയിൽവേയുടെ കടുത്തതീരുമാനത്തിന് വഴിയൊരുങ്ങി.
Discussion about this post