കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ സംവിധായകന് മണിരത്നത്തിന്റേയും നടി സുഹാസിനിയുടേയും മകന് നന്ദന് ഐസൊലേഷനില്‍. മാര്‍ച്ച് 18ന് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ മകന് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നും, എന്നാല്‍ സര്‍ക്കാരിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് തങ്ങളെന്നും സുഹാസിനി അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞങ്ങളുടെ മകന് നന്ദന് 18 ന് രാവിലെ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തി. രോഗലക്ഷണങ്ങളൊന്നുമില്ല, പക്ഷേ സ്വയം ഐസൊലേഷനിലാകാന്‍ തീരുമാനിച്ചു. ഇന്ന് അഞ്ചാം ദിവസം ആണ്. ഞാന്‍ അവനെ ഒരു ഗ്ലാസ് വിന്‍ഡോയിലൂടെ കാണുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവന് ഉപയോഗിച്ച വസ്ത്രങ്ങള്‍ ഞങ്ങള്‍ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നു. അവന് വൈറസ് ഇല്ലെന്ന് ഓര്‍ക്കുക, പക്ഷേ അവന് യൂറോപ്പില്‍ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ അത് ആവശ്യമാണ്,’ സുഹാസിനി കുറിച്ചു.
Discussion about this post