റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 651 പേര്‍കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,476 ആയി.
അതേസമയം മുന്‍ദിവസത്തെ അപേക്ഷിച്ച് ഞായറാഴ്ച മരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച 793 പേരായിരുന്നു ഇറ്റലിയില്‍ മരിച്ചത്. രോഗബാധ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ ആഭ്യന്തരയാത്രകള്‍ക്കും ഇറ്റലി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ഇറ്റലി സര്‍ക്കാര്‍ യു.എസ്. സൈന്യത്തിന്റെ സഹായം തേടിയതായി യു.എസ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ പറഞ്ഞു. മാസ്‌ക്, വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടതായി എസ്‌പെര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ നിലവിലുള്ള യു.എസ്. സൈനിക ഉദ്യോഗസ്ഥര്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ അടക്കം സഹായിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇറ്റലിയില്‍ നിലവില്‍ അറുപതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ നൂറിലധികം പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 400 ആയി. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സില്‍ മരിച്ചവരുടെ എണ്ണം 674 ആയി. 16018 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കനാഡയില്‍ മരണസംഖ്യയില്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ പൂര്‍ണ്ണമായും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. ജര്‍മ്മനിയിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. രണ്ടുപേരില്‍ കൂടുതലുള്ള എല്ലാ കൂടിക്കാഴ്ചകള്‍ക്കും ജര്‍മനിയില്‍ വിലക്കേര്‍പ്പെടുത്തി. ചികിത്സിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജർമന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ സ്വയം സമ്പര്‍ക്കവിലക്കിലാണ്.
അതേസമയം ലോകകൊട്ടാകെ രോഗം പിടിപ്പെട്ടവരുടെ എണ്ണം ഇതിനോടകം മൂന്നുലക്ഷം കവിഞ്ഞു. 14,000 ത്തിലധികം ആളുകള്‍ മരിച്ചു. ഒരു ലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.
Discussion about this post