മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാത്രി 9 മണിക്ക് ഭോപ്പാലിൽ, രാജ്ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ.കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചതിനെ തുടർന്നാണ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത്.കോൺഗ്രസ് പാളയത്തിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയിലേക്ക് എത്തിക്കുന്നതിൽ വളരെ വലിയ പങ്കാണ് ശിവരാജ് സിങ് ചൗഹാൻ വഹിച്ചത്.
മധ്യപ്രദേശ് ആരോഗ്യ മേഖലയിലെ കനത്ത പ്രതിസന്ധി ഇതോടെ നീങ്ങും. സർക്കാർ ഇല്ലാത്തതിനാൽ, ആരോഗ്യമേഖലയിലെ മുൻകരുതലുകളോ,ബോധവൽക്കരണളോ മാർഗ്ഗനിർദ്ദേശങ്ങളോ ഒന്നും, വേണ്ട പോലെ നടക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. ഈ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഉടനെ തന്നെ സർക്കാർ രൂപീകരിക്കുന്നത്.
Discussion about this post