കേരളത്തിൽ രണ്ടുപേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നും മടങ്ങിയെത്തിയ കോഴിക്കോട് ജില്ലക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ കലക്ടർ ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്.
ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആണ്. ഇതിൽ നാലുപേർ കോഴിക്കോട് ജില്ലക്കാരാണ്. കേരളത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 94 ആയി.












