ഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവരാജ് സിംഗ് ചൗഹാന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവും അനുഭവ സമ്പത്തുമുള്ള ഭരണാധികാരിയാണ് ശിവരാജ് സിംഗ് ചൗഹാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവരാജ് സിംഗ് ചൗഹാന്ജിയ്ക്ക് അഭിനന്ദനങ്ങള്‍. മധ്യപ്രദേശിന്റെ വികസനം മാത്രം ലക്ഷ്യമിടുന്ന ചൗഹാന് കഴിവും അനുഭവ സമ്പത്തുമുള്ള മികച്ച ഭരണാധികാരിയാണ്. സംസ്ഥാനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് എല്ലാ ഭാവുകങ്ങളും നേരുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മധ്യപ്രദേശിന്റെ വികസനത്തിനായി മുഖ്യമന്ത്രി എന്ന നിലയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് ചൗഹാന് പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കൊറോണ വൈറസ് വ്യാപനത്തെ തടയുക എന്നതാണ് തന്റെ ലക്ഷ്യം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും അവരവരുടെ വീട്ടില്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന് സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
Discussion about this post