മധ്യപ്രദേശിൽ വിശ്വാസപ്രമേയം വിജയിച്ച് ബി.ജെ.പി സർക്കാർ. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച ചൗഹാൻ സർക്കാർ വിശ്വാസപ്രമേയം ജയിച്ചു.ബഹുജൻ സമാജ് പാർട്ടി, സമാജ് വാദി പാർട്ടി എം.എൽ.എ മാരും ബിജെപിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്.
തിങ്കളാഴ്ച രാത്രിയായിരുന്നു ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിലെ പത്തൊമ്പതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ കമൽനാഥ് സർക്കാർ രാജിവെച്ചതിനെ തുടർന്നാണ് മോഹന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഭരണം ഏറ്റെടുത്തത്.പ്രശസ്ത കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ബി.ജെ.പി സഖ്യത്തോടെ മധ്യപ്രദേശിലെ കോൺഗ്രസിന്റെ തകർച്ച പൂർണമായിരുന്നു.
Discussion about this post