കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാത്രി കടകള്‍ തുറന്ന മൂന്നു പേര് അറസ്റ്റില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഹോട്ടല്‍ ഉടമകളുള്‍പ്പെടെ ആണ് അറസ്റ്റിലായത്. അബ്ദുല്‍ സലാം, നിസാര്‍, ജോഷി എന്നിവരാണ് അറസ്റ്റിലായത്.
വൈകിട്ട് 5 ന് ശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു.
Discussion about this post