ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ടുൺബർഗിന് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്വീഡിഷ് പൗരയായ ഗ്രെറ്റയുടെ യൂറോപ്യൻ പര്യടനത്തിന്റെ ഇടയിലാണ് രോഗലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.അടുത്തിടെ ഗ്രെറ്റ അച്ഛനോടൊപ്പം യൂറോപ്പിലേക്ക് ട്രെയിൻ യാത്ര നടത്തിയിരുന്നു.യാത്ര പൂർത്തിയാക്കി മടങ്ങിവന്ന ശേഷമാണ് അസ്വസ്ഥതകൾ പ്രകടിപ്പിച്ച് തുടങ്ങിയത്.
ഗ്രെറ്റയുടെ പിതാവായ സ്വീഡിഷ് നടൻ സ്വെൻഡേ ടുൺബർഗിനും രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇരുവരും സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. ഇരുവരും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.സ്വീഡനിൽ അതീവ ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്.
Discussion about this post