കോവിഡ്-19 രോഗബാധ ജനങ്ങളെ കീഴടക്കിക്കൊണ്ട് പടരുക തന്നെയാണ്. ആഗോള മരണസംഖ്യ 18,910 ആയി.ലോകമൊട്ടാകെ രോഗം ബാധിച്ചവരുടെ എണ്ണം 4,23,621 ആയി. അതേസമയം രോഗം ബാധിച്ചവരിൽ, ഇതുവരെ 1,09,154 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
ചൈനയിൽ പുതുതായി നാലു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഇറ്റലിയിൽ, മരണസംഖ്യ 6,820 ആയി. ഇറാനിൽ ഏറെക്കുറെ രോഗം പകരുന്ന അളവിൽ ശമനമുണ്ട്.2,991 പേർക്ക് ജീവൻ നഷ്ടപ്പെട്ട സ്പെയിൻ ആണ് ഏറ്റവുമധികം കോവിഡ് ബാധിക്കപ്പെട്ട മൂന്നാമത്തെ രാജ്യം.അമേരിക്കയിൽ, രോഗം ബാധിച്ചു മരിച്ചവരുടെ സംഖ്യ 784 ആയി.
Discussion about this post