അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രവിശ്യയിൽ, സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചെ അഫ്ഘാൻ സമയം ഏഴേ മുക്കാലോടെയാണ് ഷോർ ബസാർ മേഖലയിലെ സിഖ് ധരംശാലയിൽ ആക്രമണമുണ്ടായത്. വിവരമറിഞ്ഞെത്തിയ സായുധസേനകളും ഭീകരന്മാരുടെ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്.
ആക്രമണത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പത്രമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണമുണ്ടായ ഭാഗം സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
Discussion about this post