ബ്രിട്ടനിലെ ചാൾസ് രാജകുമാരനും കോവിഡ്-19 സ്ഥിരീകരിച്ചു. എലിസബത്ത് രാജ്ഞിയുടെ മൂത്തപുത്രനായ ചാൾസും ഭാര്യ കാമിലയും ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്.ചാൾസ് രാജകുമാരൻ കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ അധികൃതർ പരിശോധനയ്ക്ക് ഏർപ്പാടു ചെയ്തിരുന്നു.ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ്, വടക്കു കിഴക്കൻ സ്കോട്ട്ലൻഡിലെ ഏബെർഡീൻഷയറിൽ വച്ചാണ് ഇരുവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭർത്താവ് ഫിലിപ്പ് രാജകുമാരനും, വർധിച്ചു വരുന്ന കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതലെന്ന നിലയ്ക്ക് വിൻഡ്സർ കൊട്ടാരത്തിലേക്ക് താൽക്കാലികമായി താമസം മാറ്റിയിരുന്നു.
Discussion about this post