ഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റം അപലപനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിലെ ജനങ്ങളുമായി നടത്തിയ ചോദ്യോത്തരവേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വീഡിയോ ലിങ്ക് വഴിയാണ് മോദി ജനങ്ങളോട് സംവദിച്ചത്.
‘വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞവര്‍ ദൈവത്തിന്റെ പ്രതിരൂപമാണ്’ ലോകം ഒന്നടങ്കം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യാന്‍ രാവും പകലുമില്ലാതെ സ്വന്തം ജീവന് അപകടത്തില്‍പ്പെടുത്തി മറ്റുള്ളവരുടെ ജീവന് രക്ഷിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുകയാണവരിപ്പോള്. ഇത്തരത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റം അപലപനീയമാണ്. അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍, വുഹാനില്‍ രക്ഷാപ്രവര്‍ത്തനവുമായി പോയവര്‍, എയര്‍ ഇന്ത്യ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മുന്‍നിരയിലുണ്ടായ മറ്റുജീവനക്കാര്‍ ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മോദി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മോദി പറഞ്ഞു.
Discussion about this post