കൊറോണ വൈറസ് സാമൂഹ്യവ്യാപനത്തിലേക്ക് എത്താതിരിക്കാന്‍ രാജ്യമൊട്ടാകെ പരിശ്രമിക്കുമ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് എങ്ങനെ എന്ന് കടകൾക്ക് മുന്നിൽ വത്തം വരച്ച് പഠിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും പൊലീസും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സാമൂഹ്യ വ്യാപനം തടയാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് എത്രമാത്രം പ്രധാനമാണെന്ന് കാണിക്കാന്‍ മുഖ്യമന്ത്രി റോഡിലിറങ്ങുകയായിരുന്നു. കടകള്‍ക്ക് മുന്നില്‍ നിശ്ചിത അകലത്തില്‍ ആളുകള്‍ നില്‍ക്കേണ്ട ഇടങ്ങള്‍ മാര്‍ക്ക് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രൈന്‍ ആണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കു വെച്ചത്.
No words… pic.twitter.com/zqejgnntvk
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) March 26, 2020
Discussion about this post